ആരാധകർക്ക് സന്തോഷകാഴ്‌ച; തിരിച്ചുവരവിന്റെ ശുഭസൂചനകൾ നൽകി പന്ത്, വീഡിയോ
Thu, 16 Mar 2023

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ശേഷം തിരിച്ചുവരവിന്റെ ശുഭസൂചനകൾ നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റർ ഋഷഭ് പന്ത്. സ്വിമ്മിംഗ്പൂളിലൂടെ മെല്ലെ നടക്കുന്ന വീഡിയോയാണ് താരം ഇൻസ‌്‌റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'ചെറിയ കാര്യങ്ങൾക്കും വലിയ കാര്യങ്ങൾക്കും അതിനിടയിലുള്ള എല്ലാത്തിനും നന്ദി' എന്ന് പന്ത് വീഡിയോയിൽ കുറിച്ചിരിക്കുന്നു.ഉത്തരാഖണ്ഡിലെ റൂർക്കിയിൽ വച്ച് കാർ ഡിവൈഡറിൽ ഇടിച്ചുകയറി കത്തിയാണ് ഋഷഭ് പന്തിന് ഗുരുതര പരിക്കേറ്റത്. ശേഷം ചികിത്സയിലായിരുന്ന പന്ത് നാൽപത് ദിവസങ്ങൾക്ക് ശേഷം സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പോസ്‌റ്റ് വഴി തിരിച്ചുവരവിന്റെ ആദ്യ സൂചനകൾ നൽകിയിരുന്നു.