2000 രൂപ നോട്ട് പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു

രാഷ്ട്രീയക്കാർ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിജയിക്കാൻ ശ്രമിക്കുന്നു, ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്ന് "ഇദെമി ഖർമ്മ മന രാഷ്ട്രനികി' പരിപാടിയുടെ ഭാഗമായി അനകപ്പള്ളിയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ചന്ദ്രബാബു നായിഡു പറഞ്ഞു.
സമ്മേളനത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ രൂക്ഷവിമർശനമാണ് ചന്ദ്രബാബു നായിഡു ഉന്നയിച്ചത്. സംസ്ഥാനം മുഴുവൻ കൊള്ളയടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എല്ലാ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണെന്നും എന്നാൽ ആരെങ്കിലും ശബ്ദം ഉയർത്തിയാൽ അവർക്കാർക്കെതിരെ കള്ളക്കേസുകൾ ചുമത്തുകയാണെന്നും നായിഡു ആരോപിച്ചു.
2000 രൂപയുടെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന് വെള്ളിയാഴ്ചയാണ് ആർബിഐ പ്രഖ്യാപിച്ചത്.