Times Kerala

ച​ന്ദ്ര​ബാ​ബു നാ​യി​ഡുവിനെ നേതാവായി ഐ​ക​ക​ണ്ഠേ​ന തിരഞ്ഞെടുത്തു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ബു​ധ​നാ​ഴ്ച 

 
നായിഡു
അ​മ​രാ​വ​തി: ച​ന്ദ്ര​ബാ​ബു നാ​യി​ഡുവിനെ നേതാവായി ഐ​ക​ക​ണ്ഠേ​ന തിരഞ്ഞെടുത്തു. ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ന്‍റെ നേ​താ​വാ​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യും തെ​ലു​ങ്ക് ദേ​ശം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തത് ചൊ​വ്വാ​ഴ്ചയാണ്. തീരുമാനമുണ്ടായത് ടി ​ഡി ​പി, ജ​ന​സേ​ന പാ​ര്‍​ട്ടി, ഭാ​ര​തീ​യ ജ​ന​താ പാ​ര്‍​ട്ടി എ​ന്നീ ത്രി​ക​ക്ഷി സ​ഖ്യ​ത്തി​ന്‍റെ പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​ എ​ല്‍ ​എ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ്. വി​ജ​യ​വാ​ഡ​യി​ലായിരുന്നു യോഗം. നാ​യി​ഡു​വി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ചത് ജ​ന​സേ​നാ പാ​ര്‍​ട്ടി നേ​താ​വും പി​ത​പു​രം എം ​എ​ല്‍​ എ​യു​മാ​യ കെ. ​പ​വ​ന്‍ ക​ല്യാ​ണ്‍ ആണ്. ബി​ ജെ ​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടുത്തത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദ​ഗ്ഗു​ബ​തി പു​ര​ന്ദേ​ശ്വ​രിയാണ്. ഉ​ച്ച​ക​ഴി​ഞ്ഞ് രാ​ജ്ഭ​വ​നി​ല്‍ ഗ​വ​ര്‍​ണ​ര്‍ എ​സ്. അ​ബ്ദു​ള്‍ ന​സീ​റി​നെ കാ​ണു​ന്ന എ​ന്‍​ ഡി ​എ സം​സ്ഥാ​ന നേ​താ​ക്ക​ള്‍ തീ​രു​മാ​നം വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് കൈ​മാ​റും.

Related Topics

Share this story