Times Kerala

സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

 
സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
സൈനിക സ്‌കൂളുകളെ കാവിവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പുതുതായി അനുവദിച്ച 40 സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകൾക്കും ബിജെപി-സഖ്യകക്ഷി നേതാക്കൾക്കുമാണ്.  

സംഘപരിവാര്‍ സംഘടനകള്‍ക്കും നേതാക്കള്‍ക്കും സൈനിക് സ്‌കൂള്‍ സൊസൈറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന സ്‌കൂളുകളാണ് നല്‍കിയിരിക്കുന്നത്.

നവീകരിച്ച പദ്ധതി പ്രകാരം പ്രാബല്യത്തില്‍ വന്ന 40 സൈനിക് സ്‌കൂള്‍ കരാറുകളില്‍ 62 ശതമാനവും ആര്‍ എസ് എസ്- അനുബന്ധ സംഘടനകള്‍, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍- സുഹൃത്തുക്കള്‍, ഹിന്ദുത്വ സംഘടനകള്‍, വ്യക്തികള്‍, മറ്റു ഹിന്ദുമത സംഘടനകളും നിയന്ത്രിക്കുന്ന സ്‌കൂളുകള്‍ക്കാണ്.

സംഘപരിവാര്‍ സംഘടനകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ നല്‍കിയിരിക്കുന്നത് ഗുജറാത്തിലും അരുണാചല്‍ പ്രദേശിലുമാണ്. ആദ്യമായാണ്  സൈനിക സ്‌കൂള്‍ മേഖലയില്‍ സ്വകാര്യവത്കരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2021 ഒക്ടബോര്‍ 12-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം സൈനിക സ്‌കൂള്‍ മേഖലയിലെ സ്വകാര്യ പങ്കാളിത്തതിന് അനുമതി നല്‍കിയത്.

Related Topics

Share this story