മെ​ഡി​ക്ക​ൽ പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത 40 കോ​ടി പേർക്ക് മെഡിക്കൽ ഇൻഷ്വറൻസിനു കേന്ദ്രം

health-insurance-medical-insurance
ന്യൂ​ഡ​ൽ​ഹി: ഒ​രു ത​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വറ​ൻ​സും ഇ​ല്ലാ​ത്ത​വ​രു​ടെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങൾക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പുവ​രു​ത്താ​നൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് മെ​ഡി​ക്ക​ൽ പ​രി​ര​ക്ഷ ഇ​ല്ലാ​ത്ത 40 കോ​ടി ആ​ളു​ക​ൾ​ക്കാണ് ഇപ്രകാരം സർക്കാർ പരിരക്ഷ നൽകുന്നത്.
ഈ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 21 ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​ക​ളു​ടെ ചു​രു​ക്കപ്പട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂടാതെ  ദേ​ശീ​യ ആ​രോ​ഗ്യ അ​ഥോ​റി​റ്റി​യും ഇ​ൻ​ഷു​റ​ൻസ് ക​ന്പ​നി​ക​ളും ത​മ്മി​ൽ ധാ​ര​ണാ പ​ത്രം ഒ​പ്പി​ടു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ന്നുവരികെയാണ്.

Share this story