ഒരു ഗ്രാമത്തിൽ 50-ാം ജന്മദിനം ആഘോഷിക്കുന്ന സച്ചിൻ, ഭാര്യ അഞ്ജലിക്കും മകൾക്കുമൊപ്പം ചിത്രം പങ്കിട്ടു
May 5, 2023, 19:33 IST

സച്ചിൻ ടെണ്ടുൽക്കർ തന്റെ ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. "എല്ലാ ദിവസവും നിങ്ങൾ ഒരു അർദ്ധ സെഞ്ച്വറി നേടുന്നത് അല്ല, എന്നാൽ നിങ്ങൾ അത് ചെയ്യുമ്പോൾ, ഏറ്റവും പ്രാധാന്യമുള്ളവരുമായി ആഘോഷിക്കുന്നത് മൂല്യവത്താണ്- എന്നായിരുന്നു ചിത്രത്തിനൊപ്പം സച്ചിൻ പങ്കുവച്ച കുറിപ്പ്. അടുത്തിടെ ശാന്തമായ ഒരു ഗ്രാമത്തിൽ എന്റെ ടീമിനൊപ്പം, എന്റെ കുടുംബത്തോടൊപ്പം' ഒരു ജന്മദിനം ആഘോഷിക്കാനായെന്നും അദ്ദേഹം സമൂഹ മദ്യമങ്ങളിൽ കുറിച്ചു.

It's not every day that you hit a half-century, but when you do, it's worth celebrating with the ones who matter the most. Recently celebrated a special 50 in a quiet serene village with my team - my family! ❤️
— Sachin Tendulkar (@sachin_rt) May 5, 2023
PS: Missed Arjun a lot as he is busy with the IPL. pic.twitter.com/KjIrRvciOu