Times Kerala

 ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു

 
 ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
 

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു കാ​ടൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം നടന്നത്. ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് കാ​റി​ൽ തീ​പ​ട​രു​ക​യാ​യി​രു​ന്നു. പു​ക ഉ​യ​ർ​ന്ന​പ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ മു​ഴു​വ​ൻ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വൻ അപകരം ഒഴിവായി. വി​വ​ര​മ​റി​ഞ്ഞ് കാ​ടൂ​രി​ൽ​നി​ന്നു​ള്ള അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി തീ​യ​ണ​ച്ചു.

 

Related Topics

Share this story