ലോക്സഭ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കാം; കോൺഗ്രസിനോട് മമതയ്ക്ക് മമത
Tue, 16 May 2023

കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പിന്തുണയ്ക്കാമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. 2024 ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമാകുന്നതിനാലാണ് മമതയുടെ നീക്കം.
കോണ്‍ഗ്രസ് ശക്തമായ കേന്ദ്രങ്ങളില്‍ അവര്‍ മത്സരിക്കട്ടെ. ഞങ്ങള്‍ അവരെ പിന്തുണയ്ക്കും. അതില്‍ തെറ്റൊന്നുമില്ല. പക്ഷേ മറ്റ് രാഷ്ട്രീയകക്ഷികളെ അവരും പിന്തുണക്കേണ്ടിയിരിക്കുന്നുവെന്നും മമത പറഞ്ഞു. പ്രാദേശികകക്ഷികളുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കണമെന്നും മമത ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷകക്ഷികളുടെ ഏകീകരണ സാധ്യതകളില്‍ മമത ഇത്തരമൊരു പരസ്യപ്രഖ്യാപനം നടത്തുന്നത്.