കേം​ബ്രി​ഡ്ജ് പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ ഗാ​ന്ധി​യെ ലോ​ക്സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണമെന്ന് ബി​ജെ​പി

കേം​ബ്രി​ഡ്ജ് പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ ഗാ​ന്ധി​യെ ലോ​ക്സ​ഭ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​ണമെന്ന് ബി​ജെ​പി
 

ന്യൂ​ഡ​ല്‍​ഹി: കേം​ബ്രി​ഡ്ജ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രേ ബി​ജെ​പി ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്നു. 

'ദേ​ശീ​യ വി​രു​ദ്ധ ടൂ​ള്‍​കി​റ്റി​ന്‍റെ' സ്ഥി​രം ഭാ​ഗ​മാ​യി രാ​ഹു​ല്‍ മാ​റി​യെ​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭൂ​രി​പ​ക്ഷ സ​ര്‍​ക്കാ​രി​നെ​യും 130 കോ​ടി ഇ​ന്ത്യ​ക്കാ​രെ​യും അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ ആ​രോ​പി​ച്ചു. ഇ​ന്ത്യ ലോ​ക​ത്തി​ലെ അ​ഞ്ചാ​മ​ത്തെ വ​ലി​യ സ​മ്പ​ദ് വ്യവ​സ്ഥ​യാ​യി മാ​റു​ക​യും ഇ​വി​ടെ ജി 20 ​മീ​റ്റിം​ഗു​ക​ള്‍ ന​ട​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ വി​ദേ​ശ മ​ണ്ണി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി രാ​ജ്യ​ത്തെ​യും പാ​ര്‍​ല​മെ​ന്‍റിനെ​യും അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്ന് ന​ദ്ദ വി​മ​ള്‍​ശി​ച്ചു. 


പാ​ര്‍​ല​മെ​ന്‍റിനെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും രാ​ജ്യ​ത്തെ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​പ​മാ​നി​ക്കു​ന്ന ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ജാ​ര്‍​ഖ​ണ്ഡി​ലെ ഗോ​ഡ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാ അം​ഗ​ത്വം റ​ദ്ദ് ചെ​യ്യു​ന്ന​ത്പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ദു​ബെ പറഞ്ഞു.
 

Share this story