Times Kerala

ബൈജൂസിന്റെ നിലവിലെ മൂല്യം പൂജ്യ​മെന്ന് എച്ച്.എസ്.ബി.സി

 
ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി ഉയര്‍ന്നു

മുംബൈ: ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ലോകത്തെ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന്റെ നിലവിലെ മൂല്യം പൂജ്യമാണെന്ന് എച്ച്.എസ്.ബി.സി. ധനകാര്യ സ്ഥാപനമായ എച്ച്.എസ്.ബി.സിയുടെ ഗവേഷണ റിപ്പോർട്ടിലാണ് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസ് പൂജ്യത്തിൽ വന്നെന്ന് വിലയിരുത്തിയിരിക്കുന്നത്.

‘ബൈജൂസിന്റെ പേരിൽ നിരവധി കേസുകളാണ് ഉള്ളത്. അതിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയുള്ളത്. അതുൾപ്പടെ പരിഗണിച്ചാണ് ബൈജുവിന്റെ ഓഹരിക്ക് പൂജ്യം മൂല്യം നൽകുന്നതെന്ന് എച്ച്എസ്ബിസി വ്യക്തമാക്കുന്നു.

നിയമപോരാട്ടങ്ങൾക്കിടയിലും ജീവനക്കാർക്ക് പ്രതിമാസം ശമ്പളം പോലും നൽകാൻ കഷ്ടപ്പെടുകയാണ് എഡ്‌ടെക് സ്ഥാപനം. നിരവധി പ്രതിസന്ധികളെ ബൈജൂസ് അഭിമുഖീകരിക്കുന്നു. ഞങ്ങളും മറ്റ് ഷെയർഹോൾഡർമാരും സ്ഥിതി മെച്ചപ്പെടുത്താൻ എല്ലാ ദിവസവും പ്രവർത്തിക്കുകയാണെന്ന് കമ്പനിയുമായി ബന്ധ​പ്പെട്ട പ്രമുഖൻ വ്യക്തമാക്കി.

Related Topics

Share this story