ബ​ഫ​ര്‍ സോ​ണ്‍: കേ​ര​ളം ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഇന്ന് സു​പ്രീം കോ​ട​തി​യി​ല്‍

suprem-court
ന്യൂ​ഡ​ല്‍​ഹി: ബ​ഫ​ര്‍ സോ​ണ്‍ ഭൂ​പ​രി​ധി​യി​ല്‍ ഇ​ള​വ് തേ​ടി കേ​ര​ളം അ​ട​ക്കം വിവിധ സം​സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​പേ​ക്ഷ ഇന്ന്  സു​പ്രീം കോ​ട​തി​യി​ല്‍. 23 സം​ര​ക്ഷി​ത മേ​ഖ​ല​ക​ള്‍​ക്ക് ഇ​ള​വ് തേ​ടി​യാ​ണ് കേ​ര​ളം സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.  വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍​ക്കും ദേ​ശീ​യ സം​ര​ക്ഷി​ത ഉ​ദ്യാ​ന​ങ്ങ​ള്‍​ക്കും ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണ്‍ നി​ര്‍​ബ​ന്ധ​മാ​ക്കി ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ മൂ​ന്നി​ന് സു​പ്രീം കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ല്‍ ഇ​ള​വു വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​പേ​ക്ഷ.  ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്നാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള അ​പേ​ക്ഷ​ക​ള്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​സ്റ്റീ​സ് ബി. ​ആ​ര്‍ ഗ​വാ​യ്, ജ​സ്റ്റീ​സ് വി​ക്രം​നാ​ഥ്, ജ​സ്റ്റീ​സ് സ​ഞ്ജ​യ് കൗ​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Share this story