Times Kerala

 പാ​ക് അ​തി​ർ​ത്തി​യി​ൽ ബിഎസ്എഫ് പ​രി​ശോ​ധ​ന; 7.5 കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു

 
പാ​ക് അ​തി​ർ​ത്തി​യി​ൽ ബിഎസ്എഫ് പ​രി​ശോ​ധ​ന; 7.5 കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു
 ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 7.5 കി​ലോ ഹെ​റോ​യി​നും ആ​യു​ധ​ങ്ങ​ളും പിടിച്ചെടുത്തു. അ​മൃ​ത്‌​സ​ർ, ഫി​റോ​സ്പൂ​ർ സെ​ക്ട​റു​ക​ളി​ൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തതെന്ന് ബി​എ​സ്എ​ഫ് വൃത്തങ്ങൾ അറിയിച്ചു. ത​ര​ൺ ത​ര​ൺ ജി​ല്ല​യി​ൽ നി​ന്ന് 22 കി​ലോ ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.ഫി​റോ​സ്പൂ​ർ സെ​ക്ട​റി​ലെ പാ​ക് അ​തി​ർ​ത്തി​ക്ക് മു​ന്നി​ൽ സം​ശ​യാ​സ്പ​ദ​മാ​യ ച​ല​നം സൈ​ന്യം നി​രീ​ക്ഷി​ച്ച​പ്പോ​ഴാ​ണ് ആ​ദ്യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മ​ഞ്ഞ പാ​ക്ക​റ്റി​ൽ പൊ​തി​ഞ്ഞ ഹെ​റോ​യി​ൻ എ​ന്ന് സം​ശ​യി​ക്കു​ന്ന ആ​റ് പാ​ക്ക​റ്റു​ക​ൾ, ഒ​രു പി​സ്റ്റ​ൾ, 50 വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.മ​റ്റൊ​രു പ​രി​ശോ​ധ​ന​യി​ൽ ഫി​റോ​സ്പൂ​ർ സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ത്ത് നി​ന്ന് ഹെ​റോ​യി​ൻ ആ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു കി​ലോ​ഗ്രാം ക​ള്ള​ക്ക​ട​ത്ത് പാ​ക്ക​റ്റ് ക​ണ്ടെ​ടു​ത്തു. മൂ​ന്നാം തെ​ര​ച്ചി​ലി​ൽ അ​മൃ​ത്സ​ർ സെ​ക്ട​റി​ൽ നി​ന്ന് ഒ​രു പി​സ്റ്റ​ൾ, ഒ​രു മാ​ഗ​സി​ൻ, അ​ഞ്ച് വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

Related Topics

Share this story