സുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്‌ഫോടനം; അഞ്ചുപേര്‍ അറസ്റ്റില്‍
May 11, 2023, 09:39 IST

അമൃത്സര്‍: അമൃത്സറില്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ബോംബ് എറിഞ്ഞ ആളെയും പിടികൂടിയിട്ടുണ്ട്.
ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്‌ഫോടന സ്ഥലത്തുനിന്ന് ചില ലഘുലേഖകള്‍ പോലീസ് കണ്ടെത്തിയതായി വിവരമുണ്ട്. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനമുണ്ടായത്. ഉഗ്രശബ്ദം കേട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.