Times Kerala

ഒഡിഷയിൽ ബി.ജെ.ഡി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു

 
ഒഡിഷയിൽ ബി.ജെ.ഡി പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു
ഭുവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ ഭരണകക്ഷിയായ ബി.ജെ.ഡി പ്രവർത്തകരുമായി നടന്ന ഏറ്റുമുട്ടലിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടു. ഏഴ് പ്രവർത്തകർക്ക് പരിക്ക് പറ്റി. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ പതിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രിയിൽ നടന്ന തർക്കമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ദിലീപ് കുമാർ പഹാന (28) എന്ന ബി.ജെ.പി പ്രവർത്തകനാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ സാരമായ പരിക്കേറ്റ ഇയാൾ എം.കെ.സി.ജി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിക്കേറ്റ മറ്റു ബി.ജെ.പി പ്രവർത്തകർ ചികിത്സയിലാണ്.

Related Topics

Share this story