Times Kerala

എൻഡിഎ വിജയിച്ചതിതിന് വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ
 

 
എൻഡിഎ വിജയിച്ചതിതിന് വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ

റായ്പ്പൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ‍ഡിഎയുടെ വിജയത്തിന്റെ സന്തോഷത്തിൽ സ്വന്തം വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച് ബിജെപി പ്രവർത്തകൻ. ഛത്തീസ്​ഗഢിലെ ബൽറാംപൂരിലെ ബിജെപി പ്രവർത്തകനായ 30കാരൻ ദുർ​ഗേഷ് പാണ്ഡെയാണ് വിരൽ മുറിച്ച് സമർപ്പിച്ചത്. പ്രദേശത്തെ കാളി ക്ഷേത്രത്തിലാണ് യുവാവ് വിരൽ മുറിച്ചത്.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി മുന്നിടുകയാണെന്ന വാർത്തയറിഞ്ഞതോടെ അസ്വസ്ഥനായ ഇയാൾ ബിജെപിയുടെ വിജയത്തിനായി കാളി ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു. പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വന്നതും എൻഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടപ്പോൾ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരൽ മുറിച്ച് ദേവിക്ക് സമർപ്പിക്കുകയായിരുന്നു.

Related Topics

Share this story