ബിജെപി അധികാരത്തിൽ വരും, എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ബസവരാജ് ബൊമ്മെ

ബംഗളൂരു: കർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അടുത്ത മത്സരമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി, ഭരണകക്ഷിയായ ബിജെപി കേവല ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
എക്സിറ്റ് പോളുകൾ എക്സിറ്റ് പോളുകളാണ്. അവ നൂറ് ശതമാനം ശരിയാകില്ല. എല്ലാ എക്സിറ്റ് പോളുകളിലും പ്ലസ് അല്ലെങ്കിൽ മൈനസ് അഞ്ച് ശതമാനം ഉണ്ടാകും. അത് മുഴുവൻ സാഹചര്യത്തെയും മാറ്റുമെന്നും ബൊമ്മൈ പറഞ്ഞു. താഴെതട്ടിൽനിന്നുള്ള ഞങ്ങളുടെ വിവരങ്ങൾ വളരെ വ്യക്തമാണെന്നും ഞങ്ങൾക്ക് നൂറ് ശതമാനം ഭൂരിപക്ഷം ലഭിക്കുമെന്നും ബൊമ്മെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉയർന്ന വോട്ടിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന്, ഇത് മറിച്ചാണെന്നും ബൊമ്മെയി പറഞ്ഞു.