ബിജെപി എംഎല്‍സിയുടെ വീട്ടില്‍ റെയ്ഡ്; ആയിരക്കണക്കിന് സാരികളും, സ്‌കൂള്‍ ബാഗുകളും അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു

ബിജെപി എംഎല്‍സിയുടെ വീട്ടില്‍ റെയ്ഡ്; ആയിരക്കണക്കിന് സാരികളും, സ്‌കൂള്‍ ബാഗുകളും അടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു
  ബെംഗളൂരു: കർണാടകയിലെ, റാണെബെന്നൂരിലെ ബിജെപി എംഎല്‍സി ആര്‍ ശങ്കറിന്റെ വീട്ടില്‍ വാണിജ്യ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിതരണം ചെയ്യാനിരുന്ന സാധനങ്ങളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആയിരക്കണക്കിന് സാരികള്‍, സ്‌കൂള്‍ ബാഗുകള്‍, ശങ്കറിന്റെ ഫോട്ടോ പതിച്ച സ്റ്റിക്കറുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സാധനങ്ങളുടെ ജിഎസ്ടി ബില്ലിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും ഉടന്‍ തന്നെ ഹാജരാക്കാമെന്ന് ശങ്കര്‍ മറുപടി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനും വാണിജ്യനികുതി വകുപ്പ്, ഹവേരി അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Share this story