Times Kerala

 ബി​ജെ​പി പ്രാദേശിക നേതാവിനെ വെ​ടി​വ​ച്ചു കൊ​ന്നു; സംഭവം ഗുജറാത്തിൽ 

 
bjp
 അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ അ​ജ്ഞാ​ത​സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഇ​ന്ന് രാ​വി​ലെ വ​ല്‍​സാ​ദ് ജി​ല്ല​യി​ലെ വാ​പി ടൗ​ണിലാണ്  സം​ഭ​വം നടന്നത്. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് പോ​യ ഭാ​ര്യ​യെ കാ​ത്ത് കാ​റി​നു​ള്ളി​ലി​രി​ക്കു​ക​യാ​യി​രു​ന്ന കൊ​ച്ച​ര്‍​വ ഗ്രാ​മ​വാ​സി​യാ​യ ശൈ​ലേ​ഷ് പ​ട്ടേ​ലി​നെ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്.   വെ​ടി​യേ​റ്റ​തി​ന് പി​ന്നാ​ലെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ബി​ജെ​പി വാ​പി താ​ലൂ​ക് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ശൈ​ലേ​ഷ് പ​ട്ടേ​ല്‍.

Related Topics

Share this story