Times Kerala

അഴിമതി രഹിത സർക്കാരിനെയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന്  ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ

 
ജെപി നദ്ദ
തങ്ങളുടെ ലക്ഷ്യം അഴിമതി രഹിത സർക്കാരാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപി സർക്കാർ 2014-ൽ അധികാരത്തിലെത്തിയതിന് ശേഷം ഗ്രാമീണ മേഖലയെ പുരോഗതിയിൽ എത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയത്‌നിച്ചു. ഇതിന്റെ ഭാഗമായി 18,000-ൽ അധികം ഗ്രാമങ്ങളിൽ വൈദ്യുതി നൽകി. അഴിമതി രഹിത സർക്കാരാണ് ലക്ഷ്യമെന്നും ഇതിനായി പ്രവർത്തിക്കുകയാണെന്നും നദ്ദ ആവർത്തിച്ചു. അദ്ദേഹം ജലാവറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പരാമർശിച്ചത്.

Related Topics

Share this story