ബിജെപി ഓഫിസ് ഉദ്ഘാടനമല്ല, പാര്‍ലമെന്റ് ഉദ്ഘാടനമാണ്; ജെഡിഎസ് ചടങ്ങിൽ പങ്കെടുക്കും: എച്ച് ഡി ദേവഗൗഡ

ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കതാതിരിക്കാന് ഇത് ബിജെപിയുടേയോ ആര്‍എസ്എസിന്റേയോ ഓഫിസ് ഉദ്ഘാടനം അല്ലല്ലോ എന്നും ദേവഗൗഡ ചോദിക്കുന്നു. പാര്‍ലമെന്റ് കെട്ടിടമെന്നാല് അത് രാജ്യത്തിന്റെ സ്വത്താണ്. ഇതില്‍ എന്തെങ്കിലും വ്യക്തി താത്പര്യം കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ആ ഗംഭീരമായ കെട്ടിടം നിർമിച്ചത് രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ്. അത് രാജ്യത്തിന്റേതാണ്. ഇത് ഏതെങ്കിലും പാര്‍ട്ടിയുടേയോ വ്യക്തിയുടെയോ പരിപാടി അല്ലെന്നും ഇത് രാജ്യത്തിന്റെ മുഴുവന്‍ ചടങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയമായി ബിജെപിയെ എതിർക്കാൻ തനിക്ക് നിരവധി കാരണങ്ങളുണ്ട്. എന്നാൽ പാർലമെന്റ് മന്ദിരം തുറക്കുന്ന കാര്യത്തിൽ രാഷ്ട്രീയം കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഈ മാസം 28നാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുക. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പുറമേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രമുഖ വ്യക്തികളെയും പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുന്നുണ്ട്. 970 കോടി രൂപ ചെലവില്‍ ടാറ്റ പ്രോജക്ട്സ് ആണ് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മിച്ചത്.