Times Kerala

സമൂഹത്തിന്റെ എല്ലാ ഭാ​ഗത്ത് നിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ 

 
‘കേരളത്തിൽ ബിജെപി 5 മുതൽ 10 വരെ സീറ്റുകൾ നേടും’: പ്രകാശ് ജാവ്ദേക്കർ
സമൂഹത്തിന്റെ എല്ലാ ഭാ​ഗത്ത് നിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ. അദ്ദേഹം, പത്തനംതിട്ടയിലുൾപ്പെടെ എൻഡിഎ വിജയിക്കുക തന്നെ ചെയ്യുമെന്നും മോദി സർക്കാർ രാജ്യത്തിന് വേണ്ടി നല്ലത് മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. 

‘കേരളം ഇതുവരെ ബിജെപി എംപിയെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അർഹമായ എല്ലാ പരിഗണനയും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിനും നൽകി. രാജ്യം ഒന്നാമത് പാർട്ടി രണ്ടാമത് അവനവൻ അവസാനം എന്നതാണ് മോദി സർക്കാരിന്റെ തത്വം’.

Related Topics

Share this story