ബിൽക്കിസ് ബാനു: പ്രതികളെ വെറുതെ വിട്ടതിന്റെ രേഖ ഹാജാരാക്കാമെന്ന് ഗുജറാത്തും കേന്ദ്രവും
Thu, 4 May 2023

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ പതിനൊന്നു പ്രതികളെയും വെറുതെ വിട്ടതിന്റെ രേഖകൾ ഹാജാരാക്കാമെന്ന് ഗുജറാത്ത് സർക്കാരും കേന്ദ്ര സർക്കാരും സുപ്രീം കോടതിയിൽ. നേരത്തെ ഈ രേഖകൾ നൽകാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെയും ഗുജറാത്തിന്റെയും നിലപാട്.
ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് കേസിലെ പതിനൊന്നു പ്രതികളെ വെറുതി വിട്ടതിനെതിരേ ബിൽക്കീസ് ബാനു ഉൾപ്പടെ നൽകിയ ഹർജികളിൽ ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്. കേസ് തുടർച്ചയായി നീട്ടിക്കൊണ്ടു പോകാനുള്ള എതിർ കക്ഷികളുടെ നീക്കത്തെ കഴിഞ്ഞ ദിവസം ജസ്റ്റീസ് കെ.എം. ജോസഫ് രൂക്ഷമായി വിമർശിച്ചിരുന്നു. മേയ് ഒൻപതിനാണ് സു്പ്രീം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.