വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ട, പിടിച്ചെടുത്തത് 23.34 കിലോ സ്വര്‍ണം
Sat, 13 May 2023

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിലാണ് വന്‍ സ്വര്‍ണവേട്ട. 14.43 കോടി രൂപ വിലമതിക്കുന്ന 23.34 കിലോ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ദുബായില്‍ നിന്ന് കൊളംബോ വഴി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരനില്‍ നിന്നാണ് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വിഭാഗത്തിന് കിട്ടിയ രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ ഇയാള്‍ ധരിച്ചിരുന്ന പാന്റിനുള്ളില്‍ പ്രത്യേകം നിര്‍മിച്ച പൗച്ചുകളില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.