ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബസവരാജ് ബൊമ്മെ
Sat, 13 May 2023

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഹുബ്ബള്ളിയിലെ ഹനുമാൻ ക്ഷേത്രത്തിലാണ് ബൊമ്മെ ദർശനം നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വാഗ്ദാനം നടത്തിയതോടെ ഹനുമാൻ പ്രതിഷ്ഠയെ മുൻനിർത്തിയുള്ള ബി ജെ പിയുടെ രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ഹനുമാൻ ചാലിസ ചൊല്ലി കോൺഗ്രസിനെതിരേ പ്രചാരണം നടത്തിയിരുന്നു.