Times Kerala

 ബംഗാളില്‍ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശന വിലക്ക്; ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

 
suprem-court
ഡല്‍ഹി: ബംഗാളില്‍ ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദര്‍ശനം വിലക്കിയതിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിനിമ നിരോധിച്ചതിനെ തുടർന്ന് സിനിമയുടെ നിർമാതാക്കളാണ് ‍ കോടതിയെ സമീപിച്ചത്. ബംഗാളിന് പുറമേ തമിഴ്‌നാട്ടിലും സിനിമയ്‌ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും ഓരോ ദിവസവും പണം നഷ്ടപ്പെടുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിര്‍മാതാക്കള്‍ക്കു വേണ്ടി ഹാജരാവുന്നത്.

Related Topics

Share this story