ഡൽഹിയിൽ കാലാവസ്ഥ പ്രതികൂലം! 4 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, വരും മണിക്കൂറിൽ ശക്തമായ കാറ്റിന് സാധ്യത
May 27, 2023, 12:02 IST

രാജ്യ തലസ്ഥാനത്ത് കാലാവസ്ഥ പ്രതികൂലമായതോടെ നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ്. ഇതോടെ, വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാൽ മറ്റ് വിമാന സർവീസുകളും വൈകുന്നുണ്ട്. ഇന്ന് നാല് വിമാനങ്ങളും ജയ്പൂരിലേക്കാണ് വഴി തിരിച്ചുവിട്ടിരിക്കുന്നത്.
നോയിഡ ഉൾപ്പെടെ ഡൽഹി എൻസിആറിന്‍റെ ഫലഭാഗങ്ങളിലും ഇന്ന് പുലർച്ചെ മുതൽ കനത്ത മഴയാണ് പെയ്തത്. ഇന്ന് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കൂടാതെ, മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. മെയ് 30 വരെ ഡൽഹിയിൽ മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
