പാ​ര്‍​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവിനെ മർദിച്ച ശേഷം പ​ര​സ്യ​മാ​യി ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു

പാ​ര്‍​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവിനെ മർദിച്ച ശേഷം പ​ര​സ്യ​മാ​യി ന​ഗ്ന​നാ​ക്കി ന​ട​ത്തി​ച്ചു
 ബം​ഗ​ളൂ​രു: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ളെ മർദിച്ച ശേഷം പ​ര​സ്യ​മാ​യി ന​ഗ്ന​നാ​ക്കി ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. ക​ര്‍​ണാ​ട​ക​യി​ലെ ഹ​സ​ന്‍ ജി​ല്ല​യി​ലു​ള്ള മ​ഹാ​രാ​ജാ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം നടന്നത്. വി​ജ​യ​പു​ര ജി​ല്ല​യി​ല്‍ നി​ന്നു​ള്ള മേ​ഘ​രാ​ജ് എ​ന്ന​യാ​ളാ​ണ് യു​വ​തി​യെ അ​പ​മാ​നി​ച്ച​തിന് നാട്ടുകാരുടെ മർദ്ദനം ഏറ്റത്. ഹ​സ​ന്‍ സി​റ്റി​യി​ല്‍ നി​ര്‍​മാ​ണ ജോ​ലി​ക്ക് എ​ത്തി​യ​താ​ണ് ഇ​യാ​ള്‍. പാ​ര്‍​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെടുകയും, തു​ട​ര്‍​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ ആ​ളു​ക​ള്‍ ഇ​യാ​ളെ മ​ര്‍​ദി​ക്കു​ക​യും ന​ഗ്ന​നാ​ക്കി ഹേ​മാ​വ​തി സ്റ്റാ​ച്യു സ​ര്‍​ക്കി​ളി​ല്‍ കൂ​ടി ന​ട​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Share this story