Times Kerala

ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉൾപ്പടെ 11 പേര്‍ മരിച്ചു

 
ഇടിമിന്നൽ ; ബാലറ്റ് മെഷീന്‍ സൂക്ഷിച്ചിരുന്ന  മുറിയിലെ സി സി ടി വി ക്യാമറകള്‍ കത്തിനശിച്ചു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടും. പരിക്കുകളോടെ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് മാള്‍ഡയിലെ വിവിധയിടങ്ങളിലാണ് മിന്നലേറ്റ് അപകടം നടന്നത്. മണിക്‍ചക്, സഹാപൂര്‍, അദീന, ബാലുപൂര്‍, ഹരിശ്ചന്ദ്രപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് മരണപ്പെട്ടത്. ഇവരില്‍ ദമ്പതികളും ഉള്‍പ്പെടുന്നു. ദമ്പതികള്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് മിന്നലേറ്റത്. 

Related Topics

Share this story