മയക്കുമരുന്ന് കഴിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നത് അസം നഗരത്തിൽ നിരോധിച്ചു
Sat, 20 May 2023

മയക്കുമരുന്ന് കഴിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നത് അസം നഗരത്തിൽ നിരോധിച്ചു.മൊയ്‌രാബാരി ടൗൺ കബ്രിസ്ഥാൻ കമ്മറ്റിയാണ് മയക്കുമരുന്ന് ഉപയോഗിച്ചോ മയക്കുമരുന്ന് കടത്തിലോ ഏർപ്പെട്ട് മരിക്കുന്നവരുടെ ശവസംസ്‌കാരം നിരോധിച്ചത്. മയക്കുമരുന്നിന്റെ വിപത്തിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് ഈ തീരുമാനമെന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. തന്റെ പ്രദേശത്തെ നിരവധി യുവാക്കൾ അനധികൃത മയക്കുമരുന്ന് കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.