Times Kerala

അശോക് ചവാന്‍ ബിജെപിയിലേക്ക്; രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

 
അശോക് ചവാന്‍ ബിജെപിയിലേക്ക്; രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയ്യാറായി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. ഇന്ന് ഉച്ചയ്ക്ക് ശേഷം തന്റെ ബിജെപി പ്രവേശനം ഉണ്ടാകുമെന്ന് അശോക് ചവാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ന് മുതല്‍ താന്‍ പുതിയൊരു രാഷ്ട്രീയ ജീവിതം ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസത്തിനകം തന്റെ അടുത്ത നീക്കത്തെക്കുറിച്ച് തീരുമാനമുണ്ടാകുമെന്ന് ചവാന്‍ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഉപമുഖ്യമന്ത്രിയും സംസ്ഥാനത്തെ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ചവാനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ചവാനൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അനുയായി അമര്‍ രാജൂര്‍ക്കറും ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും.

Related Topics

Share this story