HomeNationalCJPയുടെ പ്രതിഷേധത്തിന് പിന്തുണയുമായി കെജ്‌രിവാൾ: സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ...

CJPയുടെ പ്രതിഷേധത്തിന് പിന്തുണയുമായി കെജ്‌രിവാൾ: സോനം വാങ്‌ചുക്കിൻ്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ചു | Arvind Kejriwal

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും സി.ബി.എസ്.ഇ മാർക്കിങ് ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) യുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ഇതേ പ്രതിഷേധത്തിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിയ കെജ്‌രിവാൾ, അദ്ദേഹം സമരം അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.(Arvind Kejriwal Supports Jantar Mantar Protest Urges Sonam Wangchuk To End Hunger Strike)

സോനം വാങ്‌ചുക് രാജ്യത്തിന്റെ സമ്പത്താണെന്നും സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ മറ്റ് നിരവധി മാർഗങ്ങളുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു. വരുംദിവസങ്ങളിൽ താൻ നേരിട്ട് സമരപ്പന്തൽ സന്ദർശിക്കുമെന്നും ആം ആദ്മി പാർട്ടി നേതാക്കളായ അതിഷിയും സഞ്ജയ് സിംഗും ഇതിനോടകം സമരസ്ഥലം സന്ദർശിച്ചതായും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് പരീക്ഷാ അട്ടിമറിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തർ മന്ദിറിൽ 25 ദിവസമായി സമരം തുടരുന്നത്. ചോദ്യപേപ്പർ ചോർച്ചകൾ ഇനി ഉണ്ടാകാത്ത വിധം കേന്ദ്ര സർക്കാർ പരീക്ഷാ സംവിധാനം പരിഷ്കരിക്കണമെന്നും കുട്ടികളെ ദുരിതത്തിലാക്കരുതെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

Story Summary

AAP national convenor Arvind Kejriwal extended support to the Cockroach Janata Party’s (CJP) ongoing protest at Jantar Mantar over the NEET 2026 paper leak and demanded the resignation of Union Education Minister Dharmendra Pradhan. Kejriwal also urged climate activist Sonam Wangchuk to end his indefinite hunger strike due to deteriorating health conditions.

Clickable Info Box