Times Kerala

‘ഡൽഹി ചലോ’ മാർച്ചിനെ പിന്തുണച്ച് അരവിന്ദ് കെജ്‌രിവാൾ

 
താൻ വീട്ടുതടങ്കലിൽ അല്ലായിരുന്നു എന്നു വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ചിനെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കർഷകർ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണ്. അന്നം തരുന്നവരെ ജയിലിൽ ഇടുന്നത് തെറ്റാണെന്നും മന്ത്രി പ്രതികരിച്ചു. ഡൽഹി ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്രാഭ്യർത്ഥന ഡൽഹി സർക്കാർ തള്ളി.

കർഷകരുടെത് ന്യായമായ ആവശ്യമാണ്. ജനാധിപത്യത്തിൽ സമാധാനപരമായി പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. കർഷകരെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണ്. കർഷകരമായി ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത് മുറിവിൽ ഉപ്പ് പുരട്ടുന്നതിന് സമാനമാണ്. കേന്ദ്രസർക്കാറിന്റെ ഇത്തരം നയങ്ങളുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ലെന്നും ഡൽഹി സർക്കാർ.

Related Topics

Share this story