Times Kerala

അന്വേഷണമില്ലാതെ അറസ്റ്റ്; കെജ്രിവാളിന്റെ ഹർജിയിൽ  വിധി പറയാൻ മാറ്റി

 
 അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി​ജെ​പി രാ​ജ്യം വി​ൽ​ക്കാ​ൻ വ​രെ ത​യാ​റാകും: കെ​ജ​രി​വാ​ൾ

ഡൽഹി: മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡിയുടെ അറസ്റ്റെന്ന വാദമാണ് കെജ്രിവാൾ പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ്. ഭാവിയിൽ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്ത്. നിലവിലെ നടപടികളിൽ പലതും സംശയകരമാണെന്നും കെജ്രിവാൾ വാദം ഉന്നയിച്ചു. 

എന്നാൽ വ്യക്തമായ തെളിവുകൾ ശേഖരിച്ചെന്നും കള്ളപ്പണ ഇടപാട് സ്ഥാപിക്കാൻ ഉതകുന്ന രേഖകൾ കൈയിലുണ്ടെന്നും ഇഡിക്കായി എഎസ്ജി എസ് വി രാജു കോടതിയിൽ വാദിച്ചു. എഎപി സ്വീകരിച്ച എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദി കെജ്രിവാളാണ്. മുഖ്യമന്ത്രിയായതിനാൽ അറസ്റ്റ് പാടില്ലെന്ന കെജ്രിവാൾ ഉന്നയിക്കുന്ന വാദം പരിഹാസ്യമാണ്. രാജ്യത്തെ കൊള്ളയടിക്കാം പക്ഷേ തന്നെ തൊടരുത് ഇതാണ് കെജരിവാൾ പറയുന്നതെന്ന വാദവും ഇഡി  ഉയർത്തി. 

Related Topics

Share this story