അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി പിടിയിൽ
Sun, 19 Mar 2023

അമൃത്സർ: പഞ്ചാബിൽ അമൃത്പാൽ സിംഗിന്റെ അടുത്ത അനുയായി പിടിയിൽ. ദൽജീത് സിംഗ് കൽസി (സരബ്ജീത് സിംഗ് കൽസി) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം, അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബിൽ കനത്ത തെരച്ചിലാണ് പോലീസും കേന്ദ്രസേനയും നടത്തുന്നത്. സംസ്ഥാനത്തുടനീളം സുരക്ഷാക്രമീകരണങ്ങൾ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അമൃത്സറിലെ ജല്ലുപൂർ ഖേര ഗ്രാമത്തിലുള്ള അമൃത്പാലിന്റെ വസതിക്ക് പുറത്ത് വൻപോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അമൃത്പാലിന്റെ വീട് പോലീസ് റെയ്ഡ് ചെയ്തിരുന്നു. എന്നാല്‍ കുറ്റകരമായി ഒന്നും കണ്ടെത്താനായില്ല. മകന്റെ ഒരു വിവരവുമില്ലന്ന് പിതാവ് താര്‍സേം സിംഗ് പറഞ്ഞു.