Times Kerala

മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും

 
ഇ​ഡി പി​ടി​ച്ചെ​ടു​ത്ത പ​ണം പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും: ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാൻ 30 ഓളം മന്ത്രിമാരും ഉണ്ടാകും. 78-81 വരെ അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുകയെന്നും വിവരമുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം ഉൾപ്പടെ പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഈ വകുപ്പുകള്‍ ബിജെപി കക്ഷികള്‍ക്ക് നല്‍കിയേക്കില്ല.

രാഷ്ട്രപതി ഭവനില്‍ രാത്രി 7.15 ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഇന്ന് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സര്‍ക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കില്‍ ഘടകകക്ഷികള്‍ കൂടി കടിഞ്ഞാണ്‍ കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് ഇനി മോദി നയിക്കുക.

Related Topics

Share this story