അതിർത്തി കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു
Wed, 3 May 2023

ശ്രീനഗർ: ജമ്മു കാശ്മീരിൽ നിന്ന് ഇന്ത്യയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ കുപ്വാരയിൽ രാജ്യാന്തര അതിർത്തിക്ക് സമീപത്താണ് സംഭവം നടന്നത്.പാക്കിസ്ഥാനിൽ നിന്നെത്തിയ കടന്നുകയറ്റക്കാരുടെ പക്കൽ നിന്ന് രണ്ട് എകെ 47 തോക്കുകൾ, ആറ് എകെ 47 മാഗസിനുകൾ, ഗ്രനേഡുകൾ, വെടിയുണ്ടകൾ, ഭക്ഷ്യവസ്തുക്കൾ, പാക് കറന്‍സി എന്നിവ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.