Times Kerala

അനുഷ്‌ക ശര്‍മ്മ കാന്‍ 2023 ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറ്റം കുറിക്കുന്നു

 
അനുഷ്‌ക ശര്‍മ്മ കാന്‍ 2023 ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറ്റം കുറിക്കുന്നു
ദീപിക പദുക്കോണിനു ശേഷം അനുഷ്‌ക ശര്‍മ്മ കാന്‍ 2023 ല്‍ അരങ്ങേറ്റം കുറിക്കുന്നു. ഓസ്‌കാര്‍ ജേതാവ് കേറ്റ് വിന്‍സ്ലെറ്റ്നോടൊപ്പം സിനിമയിലെ സ്ത്രീകളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായിരിട്ടാണ് അനുഷ്‌ക കാന്‍ 2023 ല്‍ പങ്കെടുക്കുന്നത്. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവേല്‍ ലെനിന്‍ ഫെസ്റ്റിവലില്‍ അനുഷ്‌കയുടെ സാന്നിധ്യം സ്ഥിതീകരിച്ചു. ഇതിനു മുന്നോടിയായി അനുഷ്‌കയും ഭര്‍ത്താവ് വിരാട് കോഹിലിയുമായി കൂടിക്കാഴ്ച നടത്തി എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മെയ് 16 മുതല്‍ 27 വരെയാണ് ചലച്ചിത്രമേളയുടെ എഴുപത്തി ആറാം എഡിക്ഷന്‍ നടക്കുന്നത്. മുന്‍പ് ഷര്‍മിള ടാഗോര്‍, ഐശ്വര്യ റായ്, വിദ്യ ബാലന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ അഭിനേതാക്കള്‍ ഫ്രഞ്ച് മേളയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ ചലച്ചിത്രമായ ‘കെന്നഡി’ ‘ആഗ്ര’ ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ ചെയ്യും.
 

Related Topics

Share this story