സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; ആളപായമില്ല
May 8, 2023, 15:14 IST

അമൃത്സർ: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് സമീപമുള്ള പൈതൃക തെരുവിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായും, നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടില്ല. ഇന്ന് രാവിലെ 06.30ഓടു കൂടിയാണ് സ്ഫോടനമുണ്ടായത്. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു.അതേസമയം, സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.ശനിയാഴ്ചയും ഇവിടെ സ്ഫോടനം നടന്നിരുന്നു. ഈ സ്ഥലത്തിന് സമീപമാണ് ഇന്നത്തെ സ്ഫോടനവുമുണ്ടായത്. ശനിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.