ജെല്ലിക്കെട്ട് സംസ്കാരത്തിന്റെ അവിഭാജ്യഘടകം; എതിര് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

തമിഴ് ജനതയുടെ സാംസ്കാരിക പെെതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമം നിര്‍മിക്കാനുള്ള അധികാരം നിയമസഭകൾക്കുണ്ടെന്നും, ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചാതാണെന്നും കോടതി നിരീക്ഷിച്ചു.
മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന കാരണം ചൂണ്ടിക്കാട്ടി മലയാളിയായ ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷനായ ബെഞ്ച് 2014ല്‍ ഈ കായിക വിനോദം നിരോധിച്ചിരുന്നു.

എന്നാല്‍ നിരോധനത്തെ മറികടക്കാന്‍ 2017ല്‍ തമിഴ്നാട് നിയമഭേദഗതി പാസാക്കി. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും അതുകൊണ്ട് തന്നെ ഭരണഘടയുടെ അനുച്ഛേദം 29(1) അനുസരിച്ച് ജെല്ലിക്കെട്ട് സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നെന്നും ഭേദഗതിയില്‍ പറയുന്നു.
ഈ ഭേദഗതിക്കെതിരേ മൃഗസ്നേഹികളുടെ സംഘടനയായ പേട്ട (പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് ) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.