അമൃത്പാൽ സിംഗിന്റെ അംഗരക്ഷകർ അറസ്റ്റിൽ
Sun, 19 Mar 2023

ജലന്ദർ: വാരിസ് പഞ്ചാബ് ദേയുടെ തലവനായ അമൃത്പാൽ സിംഗിന്റെ അംഗ സംരക്ഷകർ അറസ്റ്റിൽ. ജലന്ദറിൽ നിന്നും മൂന്നുപേരെയാണ് പോലീസ് സംഘം പിടികൂടിയത്. പോലീസിനെ കണ്ട ഇവർ ഓടിരക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഇവരെ മൂന്നുപേരെയും പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയ സ്ഥലത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമൃത്പാൽ സിംഗ് എത്തിയിരുന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.
ഖാലിസ്ഥാൻ-പാകിസ്ഥാൻ ഏജന്റ് എന്ന് പഞ്ചാബ് സർക്കാർ വിശേഷിപ്പിക്കുന്ന അമൃത്പാൽ സിംഗ്, കഴിഞ്ഞ ദിവസം വൈകുന്നേരം ജലന്ധറിൽ മോട്ടോർ സൈക്കിളിൽ രക്ഷപെടുന്നതാണ് അവസാനമായി കണ്ടത്. പോലീസുകാർ തങ്ങളെ പിന്തുടരുന്നുവെന്ന് ആരോപിച്ച് അമൃത്പാലിന്റെ അനുയായികൾ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടതിനെത്തുടർന്ന് പലസ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കുകയും സംസ്ഥാനത്തുടനീളമുള്ള ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
CCTV footage of Punjab police catching #AmritpalSingh's bodyguards in Jalandhar. Yesterday, he was in the same car pic.twitter.com/m3YVRsQzYO
— Abhimanyu Kulkarni (@SansaniPatrakar) March 19, 2023