Times Kerala

അമിത് ഷാ ധനവകുപ്പിലേക്ക്, അണ്ണാമലൈ മന്ത്രിയായേക്കും

 
 മു​സ്‌​ലീം വോ​ട്ട​ർ​മാ​രെ പ്രീ​ണി​പ്പി​ക്കാ​ൻ മ​മ​താ ബാ​ന​ർ​ജി ശ്ര​മി​ക്കു​ന്നു: അ​മി​ത് ഷാ

ഡൽഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകൾ. ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് നരേന്ദ്ര മോദി. 

പുതിയ എൻഡിഎ സർക്കാറിൽ ആഭ്യന്തരവും, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകളും ബിജെപി തന്നെ കൈവശംവെക്കുമെന്നാണ് റിപ്പോർട്ട്. ഈ വകുപ്പുകൾക്കായി സഖ്യകക്ഷികൾ പിടിമുറുക്കിയിട്ടുണ്ടെങ്കിലും ബിജെപി വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്.

രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരത്തിലേറും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തര വകുപ്പ് കൈമാറി ധനവകുപ്പ് അമിത് ഷാക്ക് നൽകാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന ജെ.പി.നഡ്ഡ മന്ത്രിസഭയിലേക്ക് എത്തും. രാജ്‌നാഥ്‌ സിങ്ങും നിതിൻ ഗഡ്‌കരിയും മന്ത്രിസഭയിൽ തുടരും.

Related Topics

Share this story