HomeNational'കോൺഗ്രസിന്റേത് അധികാര കസേരയ്ക്കായുള്ള തല്ല്': കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി BJP...

‘കോൺഗ്രസിന്റേത് അധികാര കസേരയ്ക്കായുള്ള തല്ല്’: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി BJP | Amit Malviya Slams Congress

ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് ജനവിധി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. കോൺഗ്രസ് ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര വടംവലിയും കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.(Amit Malviya Slams Congress Over Kerala CM Selection Delay)

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ കോൺഗ്രസിനെ വിമർശിച്ചത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നുകിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു അല്ലെങ്കിൽ തീയതി നിശ്ചയിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിൽ എട്ട് ദിവസം പിന്നിട്ടിട്ടും കോൺഗ്രസ് വട്ടം കറങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിലെ കോൺഗ്രസ് സർക്കാരും ഭരണത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ആഭ്യന്തര കലഹങ്ങളിലാണ് മുഴുകിയിരിക്കുന്നതെന്നും, കോൺഗ്രസിന് ജനസേവനമല്ല അധികാരക്കസേരയാണ് പ്രധാനമെന്നും മാളവ്യ ചൂണ്ടിക്കാട്ടി. സ്വന്തം ഭാവി കോൺഗ്രസിനെ ഏൽപ്പിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

Story Summary

BJP’s Amit Malviya has slammed the Congress leadership for the delay in choosing the Kerala Chief Minister, citing internal power struggles and factionalism. He pointed out that while other states have finalized their leaders, Congress remains indecisive despite having a clear majority, mirroring the instability in Karnataka.

WhatsApp Channel Banner

Latest updates

വിവാഹവാർഷികത്തിന് വാങ്ങിയ കേക്കിൽ പൂപ്പൽ: കാസർകോട് കുട്ടികളടക്കം 6...

കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും തുടർന്ന് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട് (Kasaragod Parappa bakery sealed). കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി...

കോടികളുടെ മധുര മോഷണം! 3000 ടൺ മേപ്പിൾ സിറപ്പ്...

ലോകത്തിലെ ഏറ്റവും വലിയ മോഷണങ്ങളിൽ ചിലത് സ്വർണ്ണത്തെയോ വജ്രങ്ങളെയോ ചുറ്റിപ്പറ്റിയാണെന്ന് നമ്മൾ കരുതും. എന്നാൽ കാനഡയിൽ നടന്ന ഒരു മോഷണം ലോകത്തെ ഞെട്ടിച്ചത് ഒരു മധുരപദാർത്ഥത്തിന്റെ പേരിലായിരുന്നു. തോക്കുകളും വൻ സംഘർഷങ്ങളും ഇല്ലാതെ,...

സി.പി.എം വിപുലീകൃത സംസ്ഥാന സമിതി കോഴിക്കോട്ട്; പയ്യന്നൂർ പാർട്ടി...

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തലുകൾ വരുത്താനും ഘടന ശക്തിപ്പെടുത്താനുമായി സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗം സംഘടിപ്പിക്കുന്നു (CPM expanded state committee Kozhikode). കോഴിക്കോട് അടുത്ത...

പത്തനംതിട്ടയിൽ അടുത്ത 3 മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും...

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Pathanamthitta heavy rain warning). മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന...

ശബരിമല നെയ്യ് വിവാദം: പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മിൽമ...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി (Milma Sabarimala ghee controversy). മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരുവിധ കൃത്രിമത്വവും നടന്നിട്ടില്ലെന്ന് അദ്ദേഹം...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...