Times Kerala

ആംബുലൻസ് നിഷേധിച്ചു; 13കാരിയുടെ മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍

 
 ആംബുലൻസ് നിഷേധിച്ചു; 13കാരിയുടെ മൃതദേഹവുമായി അച്ഛന്‍ ബൈക്കില്‍
ഭോപ്പാൽ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രി ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി പിതാവ് പോയത്ബൈക്കിൽ . 13കാരിയാണ് അരിവാള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടത്. ഉടന്‍ തന്നെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിന് ആശുപത്രി അധികൃതരോട് ആംബുലന്‍സ് ചോദിച്ചു. എന്നാല്‍ ആംബുലന്‍സ് നിഷേധിച്ചെന്നാണ് വീട്ടുകാരുടെ ആരോപണം. ഷാഡോളില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ നിന്നാണ് ലക്ഷ്മണ്‍ സിങ് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. അരിവാള്‍ രോഗം മൂര്‍ച്ഛിച്ച് മകള്‍ മരിച്ചതിനെ തുടര്‍ന്നാണ് ലക്ഷ്മണ്‍ സിങ് ആംബുലന്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ 15 കിലോമീറ്ററിന് അപ്പുറം ആംബുലന്‍സ് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ വാഹനം നിഷേധിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു.

Related Topics

Share this story