Times Kerala

 ആമസോണ്‍ ഫ്രെഷ് സീസണിലെ ഫേവറിറ്റായ മാംഗോ ഫിയസ്റ്റ പ്രഖ്യാപിച്ചു

 
 ആമസോണ്‍ ഫ്രെഷ് സീസണിലെ ഫേവറിറ്റായ മാംഗോ ഫിയസ്റ്റ പ്രഖ്യാപിച്ചു
 

വേനൽക്കാലം പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്‍റെ പര്യായമാണ്, സ്വാദിഷ്ടമായ മാമ്പഴങ്ങള്‍ ആസ്വദിക്കാന്‍ ആമസോൺ ഫ്രെഷിന്‍റെ മാംഗോ ഫിയസ്റ്റയെക്കാൾ മികച്ചതായി മറ്റെന്തുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന, ഗുണമേന്മയുള്ള ഫ്രെഷ് മാമ്പഴങ്ങൾ, ഓരോന്നിനും തനതായ രുചിയും സ്വാദും, മികച്ച ഡീലുകളോടെ ഫിയസ്റ്റ ഒരുമിച്ച് എത്തിക്കുന്നു. മധുരമുള്ള ജ്യൂസി  രത്നഗിരി അല്‍ഫോന്‍സോ, രുചികരവും ഫ്ലേവറുള്ളതുമായ ബംഗനപള്ളി, അല്ലെങ്കിൽ വൈവിധ്യമാർന്ന, നാരുകളില്ലാത്ത തോത്താപ്പുരി, ജ്യൂസി ബദാമി മാംഗോ, വിറ്റാമിന്‍ റിച്ച് സഫേദ/ബംഗനപള്ളി മാംഗോ, സ്വീറ്റ് സിന്ധൂര (ലാല്‍ബാഗ്) മാംഗോ എന്നിവയുടെ ആരാധകരാണെങ്കില്‍; ആമസോൺ ഫ്രെഷിലെ മാംഗോ ഫിയസ്റ്റ നിങ്ങള്‍ക്കായി ഉള്ളതാണ്. ജനപ്രിയ ഇനങ്ങൾക്ക് പുറമേ, ആമസോൺ ഫ്രഷ്, ബെംഗളുരുവിലുള്ളവർക്ക് പേധ രസം,  കലപ്പാട്, ചെറുകുരസം എന്നിവയും മുംബൈയിലെ ഉപഭോക്താക്കൾക്ക് തോത്താപ്പുരി, സിന്ധൂര എന്നിവയും വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളുടെ പ്രാദേശിക മുൻഗണനകളും നൽകുന്നു. ആമസോൺ ഫ്രെഷിന്‍റെ മാംഗോ ഫിയസ്റ്റ കൊണ്ട്, കാർബൈഡ് രഹിതവും സുരക്ഷിതമായി പഴുപ്പിച്ച്, 4-സ്റ്റെപ്പ് ഗുണനിലവാര പരിശോധന നടത്തി, നിങ്ങളുടെ വീട്ടില്‍ എത്തിക്കുന്ന മാമ്പഴങ്ങളുടെ സ്വാദ് ആസ്വദിക്കാം. അതിനാൽ, നിങ്ങളുടെ പ്രിയപ്പെട്ട മാമ്പഴങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുക, വേനൽക്കാലം മുഴുവൻ അവയുടെ സ്വാദിൽ മുഴുകുക.

ഫിയസ്റ്റ സമയത്ത്, ബാങ്ക് ഓഫറുകളില്‍ 10% വരെ ഡിസ്ക്കൗണ്ട്, ക്യാഷ്ബാക്ക്, റിവാർഡുകൾ എന്നിവ ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. ബാംഗ്ലൂർ, ഡൽഹി, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, അഹമ്മദാബാദ്, മൈസൂർ, ജയ്പൂർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, പൂനെ, കൊൽക്കത്ത, ഇൻഡോർ, ചണ്ഡീഗഢ് തുടങ്ങി 50-ലധികം നഗരങ്ങളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഫ്രെഷ് മാമ്പഴം ആസ്വദിക്കാം. ഈ മാമ്പഴങ്ങൾ രാവിലെ 6 മുതൽ അർദ്ധരാത്രി വരെ രണ്ട് മുതൽ മൂന്ന് മണിക്കൂർ ഡെലിവറി സ്ലോട്ടുകളിൽ എത്തിച്ചു തരുന്നതാണ്.

ആമസോൺ ഫ്രെഷിൽ ഏറ്റവും ജ്യൂസിയായ മാമ്പഴങ്ങൾ കണ്ടെത്തുക, വായില്‍ വെള്ളമൂറുന്ന സമ്മര്‍ റിഫ്രെഷിംഗ് റെസിപ്പികള്‍ ഉണ്ടാക്കുക:

  • സല്‍സാ സാലഡ് വിത് ഫ്രെഷ് അല്‍ഫോന്‍സോ മാംഗോ: സമ്പുഷ്ടവും ക്രീം നിറഞ്ഞതുമായ അൽഫോൻസോ മാമ്പഴങ്ങൾ വളരെ സുഗന്ധമുള്ളതാണ്, മധുരം, സമൃദ്ധി, ഫ്ലേവര്‍ എന്നിവയുടെ കാര്യത്തിൽ ഏറ്റവും മേന്മയേറിയ ഇനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സൽസ സാലഡ് റെസിപ്പി: അരിഞ്ഞ ഫ്രെഷ് മല്ലിയില, നാരങ്ങ നീര്, എരിവുള്ള പച്ചമുളക്, ജീരകം, യൂസു, ചുരണ്ടിയ ഇഞ്ചി എന്നിവ ഒരുമിച്ച് ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ അൽഫോൻസോ മാമ്പഴം (തൊലി കളഞ്ഞ്), അരിഞ്ഞ ജലാപെനോസ്, കോക്കനട്ട് യോഗേര്‍ട്ട് എന്നിവ ചേർത്ത് നന്നായി ഇളക്കുക. സുഗന്ധങ്ങൾ ഒന്നിച്ച് ലയിക്കുന്നതിന് മിശ്രിതം 10 മുതൽ 12 മണിക്കൂർ നേരം മാറ്റിവയ്ക്കുക. അവസാനമായി, സൽസ സാലഡ് അരിഞ്ഞ ഫ്രെഷ് പുതിന ഇലകൾ കൊണ്ട് ഗാര്‍ണിഷ് ചെയ്ത്, ചൂടുള്ള കോൺ ടോർട്ടില്ലകൾക്കൊപ്പം സെര്‍വ്വ് ചെയ്യുക.

  • ഗോള്‍ഡന്‍ ബ്യൂട്ടി, തോത്താപുരി മാംഗോ ഫോര്‍ പെര്‍ഫെക്ട് പിക്കിള്‍ റെസിപ്പി: ഈ മാമ്പഴങ്ങൾ വലുതും ഗോള്‍ഡന്‍ യെല്ലോ നിറം ഉള്ളതുമാണ്. നെടുംചതുരത്തിലുള്ള ഇവയ്ക്ക് കൊക്ക് പോലെയുള്ള കൂർത്ത അഗ്രമാണ്, അച്ചാർ ഉണ്ടാക്കാൻ ഉത്തമമാണ്. മാംഗോ പിക്കിള്‍ റെസിപ്പി: ഉണങ്ങിയ വറുത്ത കടലുപ്പ് ക്രിസ്പി ആകുന്നതു വരെ ഡ്രൈ റോസ്റ്റ് ചെയ്ത് തുടങ്ങാം, അത് തണുക്കാന്‍ അനുവദിക്കുക. അടുത്തതായി, താളിക്കാൻ മറ്റൊരു പാൻ എടുത്ത്, എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്, കറിവേപ്പില ചേർക്കുക, ചെറുതായി അരിഞ്ഞ മാമ്പഴം ചേർത്ത് തൊലി ഇളം നിറമാകുന്നതുവരെ കുക്ക് ചെയ്യുക. ഇത് ഡ്രൈ റോസ്റ്റ് ചെയ്ത ഉപ്പുമായി കലർത്തി മാറ്റി വയ്ക്കുക. പിന്നെ, കടുക്, എള്ള്, കുരുമുളക്, കായം എന്നിവ ഡ്രൈ റോസ്റ്റ് ചെയ്യുക. ചുവന്ന മുളക് ഒരു ടീസ്പൂൺ എണ്ണയിൽ ഫ്രൈ ചെയ്യുക, തണുത്ത ശേഷം മുളകും മറ്റ് വറുത്ത ചേരുവകളും ചേർത്ത് ഒരു പൊടി ഉണ്ടാക്കുക. മാങ്ങാ കഷണങ്ങളുമായി ഇത് തന്നെ മിക്‌സ് ചെയ്ത് അണുമുക്തമാക്കിയ ജാറില്‍ അച്ചാർ നിറയ്ക്കുക. കെര്‍ഡ് റൈസ്, റൊട്ടി, ബ്രേക്ക്ഫാസ്റ്റ് എന്നിവയ്‌ക്കൊപ്പം ആസ്വദിക്കാന്‍ അച്ചാർ റെഡി.

  • ഷുഗര്‍ ബേബി മാംഗോ ജാം:  ഈ മാമ്പഴം ഉരുണ്ടതാണ്, മഞ്ഞ കലർന്ന പച്ച നിറത്തിൽ ലഭിക്കുന്നു. സ്വീറ്റ് ടേസ്റ്റിന് പേരുകേട്ട, കർണാടകയിൽ നിന്നുള്ള ഷുഗർ ബേബി മാമ്പഴങ്ങൾ മികച്ച ജാം റെസിപ്പി ഉണ്ടാക്കുന്നു.

മാംഗോ ജാം റെസിപ്പി: തൊലി കളഞ്ഞ്, മാമ്പഴം മെല്ലെ പിഴിഞ്ഞ്, അല്പം വെള്ളം ചേർത്ത് അവയുടെ മധുരമുള്ള ചാറ് എടുത്ത്  വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു കടായ്‌ അല്ലെങ്കിൽ പാൻ ചൂടാക്കുക, ശർക്കരയും ആവശ്യത്തിന് വെള്ളവും ചേർക്കുക, സുഗന്ധം നിങ്ങളെ ഉന്മത്തരാക്കും. ശർക്കര സാവധാനം ഒരു സ്വർണ്ണ നിറമുള്ള സിറപ്പിലേക്ക് ഉരുകുന്നത് കാണുക, ഒപ്പം പിഴിഞ്ഞ മാമ്പഴ ജ്യൂസിനൊപ്പം തിളയ്ക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കുക. ഏകദേശം 30 മുതൽ 40 മിനിറ്റ് വരെ കുറഞ്ഞ ചൂടിൽ എല്ലാം തിളപ്പിക്കുക, സിറപ്പ് നിങ്ങൾക്ക് ആവശ്യമുള്ള കട്ടിയാകുന്നത് വരെ കുക്ക് ചെയ്യുക.

  • മാംഗോ കുല്‍ഫി വിത് റുമാണി:  റുമാനി മാമ്പഴത്തിന് മികച്ച സ്വാദും ജ്യൂസി ഘടനയുമാണ് ഉള്ളത്. ഐസ്ക്രീം മാമ്പഴം അല്ലെങ്കിൽ ആപ്പിൾ മാമ്പഴം എന്നും അറിയപ്പെടുന്ന റുമാനി മധുരമുള്ള കുൽഫികൾ ഉണ്ടാക്കാൻ അത്യുത്തമമാണ്. ഇന്ത്യയുടെ ഉഷ്ണമേഖലാ പറുദീസയിലേക്കുള്ള ഒരു യാത്രയിൽ നിങ്ങളുടെ രുചി മുകുളങ്ങളെ കൊണ്ടുപോകുന്ന തികച്ചും സ്വാദിഷ്ടമായ ട്രീറ്റിൽ മുഴുകാൻ തയ്യാറായിക്കോളൂ!

മാംഗോ കുല്‍ഫി റെസിപ്പി: വെൽവെറ്റി മിൽക്ക്, മധുരം ചേര്‍ത്ത കണ്ടന്‍സ്ഡ് മില്‍ക്ക്, മാമ്പഴത്തിന്‍റെ കഷണങ്ങൾ എന്നിവ സ്മൂത്ത് പേസ്റ്റ് ആക്കി മിക്സ് ചെയ്യുക. അടുത്തതായി, മിശ്രിതത്തിലേക്ക് വിപ്പ്ഡ് ക്രീം നന്നായി ചേർക്കുക, പെട്ടെന്ന് ഇളക്കുക. ഒരു എക്സോട്ടിക് ടച്ചിന്, ഒരു നുള്ള് ഏലക്കാപ്പൊടിയും കുറച്ച് ചതച്ച കുങ്കുമപ്പൂവും വിതറി സുഗന്ധം ഒരേപോലെ പരക്കാന്‍ വീണ്ടും ഇളക്കുക. ഈ മിശ്രിതം കുൽഫി മോൾഡുകളിലേക്ക് ഒഴിച്ച് ഒരു ലിഡ് കൊണ്ട് നന്നായി മൂടുക. രാത്രി മുഴുവൻ അവ ഫ്രീസറിൽ വയ്ക്കുക, അടുത്ത ദിവസം ഈ ഫ്രോസന്‍ ഡിലൈറ്റ് ആസ്വദിക്കുക.

Related Topics

Share this story