ആ​സാ​മി​ലെ എ​ല്ലാ മ​ദ്ര​സ​ക​ളും​ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ഹി​മ​ന്ത​ബി​ശ്വ ശ​ർ​മ

ആ​സാ​മി​ലെ എ​ല്ലാ മ​ദ്ര​സ​ക​ളും​ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് ഹി​മ​ന്ത​ബി​ശ്വ ശ​ർ​മ
 ബം​ഗ​ളൂ​രു: ആ​സാ​മി​ലെ എ​ല്ലാ മ​ദ്ര​സ​ക​ളും അ​ട​ച്ചു​പൂ​ട്ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​ബി​ശ്വ ശ​ർ​മ. സം​സ്ഥാ​ന​ത്തു മ​ദ്ര​സ​ക​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രും. മ​ദ്ര​സ​ക​ൾ സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ്കൂ​ൾ, കോ​ള​ജ്, സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ​മാ​ണെന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ൽ ബി​ജെ​പി ന​ട​ത്തി​യ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​സാം മു​ഖ്യ​മ​ന്ത്രി. മൂ​വാ​യി​ര​ത്തോ​ളം മ​ദ്ര​സ​ക​ളാ​ണ് ആ​സാ​മി​ലു​ള്ള​ത്.  ആ​സാ​മി​ലെ മ​ദ്ര​സ​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന റെ​ഗു​ല​ർ സ്കൂ​ളു​ക​ളാ​യി മാ​റ്റ​ണ​മെ​ന്ന് 2020-ൽ ​നി​യ​മം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.  ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ അ​സ​മി​ൽ വ​ന്ന് രാ​ജ്യ​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​നു ഭീ​ഷ​ണി​യാ​കു​ക​യാ​ണെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ​റ​ഞ്ഞു.

Share this story