ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു
Nov 18, 2023, 22:24 IST

മംഗളൂരു: ഉഡുപ്പി ജില്ലയിലെ മൽപെ നജാറുവിൽ കുടുംബത്തിലെ നാലു പേരെ കൊന്ന കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗലെയെ(39) എയർ ഇന്ത്യ വിമാക്കമ്പനി സസ്പെൻഡ് ചെയ്തു. വിമാനം കാബിൻ ജീവനക്കാരനാണ് മുൻ മഹാരാഷ്ട്ര പൊലീസായ അരുൺ.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ(23),ഐനാസ്(21), അസീം (12) എന്നിവർ ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ കൊല്ലപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അരുൺ. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി കൊല്ലപ്പെട്ടവരുടെ കൂടെയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
