എയർഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; നിരവധി യാത്രക്കാർക്ക് പരിക്ക്
May 17, 2023, 17:25 IST

ന്യൂഡൽഹി: വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഏഴോളം യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്.
പരിക്കേറ്റവർക്ക് വിമാനത്തിന് ഉള്ളിൽവച്ചുതന്നെ പ്രാഥമിക വൈദ്യസഹായം നൽകി. വിമാനം സിഡ്നിയിൽ ഇറങ്ങിയശേഷം പരിക്കേറ്റവർക്ക് തുടർ ചികിത്സ ലഭ്യമാക്കിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.