എഐഎഫ്എഫ് മുൻ വൈസ് പ്രസിഡന്റ് എ.ആർ. ഖലീൽ അന്തരിച്ചു
May 10, 2023, 19:02 IST

ബംഗളൂരു: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ വൈസ് പ്രസിഡന്റ് എ.ആർ. ഖലീൽ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ച രാവിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം.
ഏകദേശം ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ ശക്തമായ മുഖമായിരുന്ന ആളായിരുന്നു ഖലീൽ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും അദ്ദേഹം അംഗമായിരുന്നു.
എഐഎഫ്എഫ് ട്രഷറർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കർണാടക ഫുട്ബോൾ അസോസിയേഷൻ (കെഎസ്എഫ്എ) മുൻ പ്രസിഡന്റ് കൂടിയാണ്. 2018 വരെ 28 വർഷക്കാലം കെഎസ്എഫ്എയുടെ പ്രസിഡന്റായിരുന്നു.
