ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. എഐഎഡിഎംകെയിൽ എടപ്പാടി പളനിസ്വാമിക്കെതിരെ മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖവും എസ്.പി. വേലുമണിയും രംഗത്തെത്തി. എംആർസി നഗറിലെ ഷൺമുഖത്തിന്റെ വസതിയിൽ മുപ്പതിലധികം എംഎൽഎമാരെ പങ്കെടുപ്പിച്ച് ഇവർ സമാന്തര യോഗം ചേർന്നു.(AIADMK Crisis Rebel Leaders Challenge EPS Leadership Support For CM Vijay)
പളനിസ്വാമി വിളിച്ച ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് പങ്കെടുത്തത് എന്നത് ഭീഷണിയായിട്ടുണ്ട്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുവരാനും യോഗത്തിൽ ധാരണയായതായാണ് റിപ്പോർട്ട്.
സി.വി. ഷൺമുഖത്തെ ജനറൽ സെക്രട്ടറിയാക്കുകയോ അല്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നൽകുകയോ വേണമെന്നാണ് എംഎൽഎമാരുടെ ആവശ്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ 47 സീറ്റുകളിലേക്ക് ചുരുങ്ങുകയും സഭയിലെ പ്രധാന പ്രതിപക്ഷ പാർട്ടി എന്ന പദവി നഷ്ടപ്പെടുകയും ചെയ്തതാണ് എടപ്പാടിക്കെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
Story Summary
Internal rift intensifies in AIADMK as senior leaders C.V. Shanmugam and S.P. Velumani held a parallel meeting with over 30 MLAs, challenging Edappadi K. Palaniswami’s leadership. The rebel faction is reportedly considering supporting CM Vijay’s TVK government and exiting the NDA alliance following the party’s poor performance in the recent elections.

