മകനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു; പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ
Fri, 19 May 2023

മദ്യത്തിനും കഞ്ചാവിനും അടിമയായ മകനെ പിതാവും കുടുംബാംഗങ്ങളും ചേർന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലെ അമ്പാട് ആണ് സംഭവം. 35 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടയാളുടെ അച്ഛൻ, സഹോദരൻ, മകൻ എന്നിവർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. മദ്യത്തിനും കഞ്ചാവിനും അടിമയായ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ഇവർ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. ലഹരിയിലായിരുന്ന ഇയാൾ കഴിഞ്ഞദിവസം വീട്ടുകാരോട് അനാവശ്യമായി വഴക്കിടുന്നതും പതിവായിരുന്നു.